വരണ്ട ചർമ്മം അഥവാ സെറോഡെർമ (Xeroderma)
ലക്ഷണങ്ങൾ
നിങ്ങളുടേത് വരണ്ട ചര്‍മമാണോയെന്നു തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ. ചര്‍മത്തില്‍ മുറക്കം, ടൈറ്റ്‌നസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍. പ്രത്യേകിച്ചു കുളിച്ചതിനോ നീന്തിയതിനോ ശേഷം. ചര്‍മത്തില്‍ വരള്‍ച്ച തോന്നുക, മൃദുവല്ലെന്നു തോന്നുക. ഇതും വരണ്ട ചര്‍മലക്ഷണമാണ്.
വരണ്ട ചര്‍മം വല്ലാതെ പരുപരുത്തതായിരിയ്ക്കും. ഇത് കവിളുകള്‍, കൈവിരലുകള്‍, കൈ, ഉപ്പുറ്റി, പാദം, കാല്‍ എന്നിവിടങ്ങളിലായിരിയ്ക്കും കൂടുതല്‍. വരണ്ട ചര്‍മമെങ്കില്‍ ചിലരുടെ മുഖത്ത് ചുവപ്പു നിറവുമുണ്ടാകാം. വരണ്ട ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നതും സ്വാഭാവികമാണ്.
ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണ് ചർമ്മം അഥവാ തൊലി. ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തു സൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു. മുഖ്യ വിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം, സെബം എന്നീ വിസർജന വസ്തുക്കളെയും പുറം തള്ളുവാൻ കെല്പുള്ള ഒരാവരണമാണ് ചർമം. ചർമ്മഗ്രന്ഥികൾ (സ്വേദം സൃഷ്ടിക്കുന്നവ ഉൾപ്പെടെ), തൂവൽ, രോമം, കൊമ്പ്, നഖങ്ങൾ എന്നിവയെല്ലാം ചർമത്തിൻറെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തു സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചർമത്തിന് ഉണ്ട്.
സെറോഡെർമ വളരെ സാധാരണഗതിയിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. തണുപ്പ് കാലത്താണ് കൂടുതലായി സെറോഡെർമ കാണപ്പെടുന്നത്. തണുപ്പ് കാലത്ത് പുറത്തുള്ള തണുത്ത വായുവും അകത്തുള്ള ചൂടു വായുവും ചേർന്നു കുറഞ്ഞ ഊഷ്മാവ് അവസ്ഥ ഉണ്ടാക്കും. ചർമത്തിൽനിന്നും മോയിസ്ച്ചർ നഷ്ടപ്പെടാൻ ഇതു കാരണമാകും. അങ്ങനെ ചർമം പൊളിഞ്ഞു വരുകയും വിണ്ടുകീറുകയും ചെയ്യും. ഇടയ്ക്കിടെ കുളിക്കുന്നതും കൈകൾ കഴുകുന്നതും സെറോഡെർമയ്ക്കു കാരണമാകാം, പ്രത്യേകിച്ചും നിലവാരം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കുമ്പോൾ. വിറ്റാമിൻ എ, വിറ്റാമിൻ ഡി, സിസ്റ്റമിക് ഇൽനസ്, കടുത്ത സൂര്യതാപം ഏൽക്കൽ, ചില മരുന്നുകളുടെ റിയാക്ഷൻ ഇന്നിവയും സെറോഡെർമയ്ക്കു കാരണമാകാറുണ്ട്. വാഷിംഗ് പൌഡർ, ഡിഷ്‌വാഷിംഗ് ലിക്വിഡ് മുതലായ ഡിറ്റർജന്റുകളും സെറോഡെർമയ്ക്കു കാരണമാകാം.


Comments
Post a Comment