എന്താണ് കൊറോണ വൈറസ്? Corona Virus ??



സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് നോവൽ കൊറോണ വൈറസാണ് (2019 - ncov  ). ഇത് ആദ്യമായിട്ടാണ് മനുഷ്യരിൽ കണ്ടു വരുന്നത്.



മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടു വരുന്നുണ്ട്. സൂണോടിക്  എന്നാണ് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം.

ഇവ ശ്വാസ നാളിയെയാണ് ആദ്യം ബാധിക്കുന്നത്. ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസുകളുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്ക സ്തംഭനം എന്നിവയുണ്ടാകാം. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നല്പം വ്യത്യസ്തമായ, ജനിത മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.



ലക്ഷണങ്ങൾ

സാധാരണ ജലദോഷപ്പനിപോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ആദ്യം ബാധിക്കുന്നത്. മൂക്കൊലിപ്പ് , ജലദോഷം , പനി, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാണ് ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഈ വൈറസ്സ് പിടി മുറുക്കും.

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. ഈ 14  ദിവസങ്ങളാണ് ഇൻകുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസങ്ങൾ വരെ പണിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ജലദോഷം , ചുമ , മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

ചികിത്സ 

കൊറോണോ വൈറസിന് കൃത്യമായ ചികിത്സയില്ല, പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ ചെയ്യേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നത് പോലെ ലക്ഷണനകൾക്കു അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. പണിക്കും വേദനക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നില നിറുത്തുന്നതിനു ധാരാളം വെള്ളം കുടിക്കണം.

കൊറോണോ വൈറസിനെ പ്രതിരോധിക്കാൻ

  • പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടണം
  • പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപെഴുകരുത്.
  • മാംസവും മുട്ടയും നന്നായി വേചിച്ചതിനു ശേഷമേ കഴിക്കാവൂ. പാതി വേവിച്ച മാംസം കഴിക്കരുത്.
  • വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപെഴുകരുത്.






Comments