താരന്‍ തലയെ കൊല്ലുന്നുവോ?

ഭക്ഷണശീലങ്ങളില്‍ ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്താം. പോഷകസമൃദ്ധമായ ഭക്ഷണം മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്....


എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ താരന്‍. യുവാക്കളിലും മധ്യവയസ്കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവർക്കും താരൻ ഒരു പ്രശ്നമാണെങ്കിലും തലയിലെ ചൊറിച്ചിൽ അസഹ്യമായി പൊടി പോലെ വീഴാൻ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. തലയോട്ടിയിലെ ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാൻ ചില കൃത്യമായ പ്രതിവിധികളും മുൻകരുതലുകലുമുണ്ടെന്ന കാര്യം നാം ഓർക്കാറില്ലെന്നു സാരം.



ലക്ഷണങ്ങൾ 
  • തല ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികള്‍ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങൾ.
  • നിരന്തരമായ ചൊറിച്ചൽ മൂലം തടിപ്പുകൾ, ഉണലുകൾ, നീരൊലിപ്പ്‌ എന്നിവയുണ്ടാകാം. ( seborrhoeic dermatitis). ചൊറിയുമ്പോൾ ശിരോചർമ്മത്തിലുണ്ടാകുന്ന മുറിവിലൂടെ അണുബാധയുണ്ടായി പഴുപ്പ് വരാനും സാധ്യതയുണ്ട്. താരൻ കൂടുമ്പോൾ മുടി കൊഴിച്ചിലും അനുഭവപ്പെടാം.
  • താരൻ കൃത്യസമയത്ത് മാറ്റാതിരുന്നാൽ ത്വക്കിലേക്കു വ്യാപിക്കുന്നു. മുഖം, കക്ഷം, നെഞ്ച്, പുറം, തുടയിടുക്കുകൾ എന്നിവിടങ്ങളെ ബാധിച് ചൊറിച്ചിൽ, ഉണലുകൾ, പഴുപ്പ്, നീരൊലിപ്പ് എന്നിവ ഉണ്ടായേക്കാം. 
  • വാസ്തവത്തിൽ താരൻ അങ്ങനെ ചുമ്മാ കയറി വരുന്നതല്ല എന്നതാണ് സത്യം. അതിനു ചില കാരണങ്ങളുണ്ട്.

എന്താണ് താരന് കാരണം?
  • താരന് പ്രധാന കാരണം മലസ്സീസിയ ഫർഫർ ((malassezia furfur.) അഥവാ പിറ്റിറോസ്പോറം ഒവേല്‍ (ptiyrosporum ovale) എന്ന ഒരു തരം പൂപ്പലുകളാണ്. ശിരോചർമ്മത്തിൽ വസിക്കുന്ന ഒരു നിരുപദ്രവകാരിയാണിത്. പക്ഷെ, ചില സമയങ്ങളിൽ ഇവ കൂടുതലായി വളർന്നു പെരുകിയാൽ താരനുണ്ടാക്കുന്നു.
താരൻ  രണ്ട് തരമുണ്ട്. എണ്ണമയമുള്ളതും അല്ലാത്തതും.
    1. ശിരോചർമ്മത്തിൽ എണ്ണമയം കൂടുന്നത് കൊണ്ടുണ്ടാകുന്ന എണ്ണമയമുള്ള താരൻ ഉണ്ടാകുന്നത് ശിരോചർമ്മത്തിലെ എണ്ണ ഗ്രന്ഥികൾ കൂടുതലായി എണ്ണ ഉൽപ്പാദിപ്പിക്കുന്നത് മൂലമാണ്. അത് പിറ്റിറോസ്പോറം എന്ന പൂപ്പലിനെ വളരാൻ സഹായിക്കുന്നു.
    2. സോപ്പുകൾ, ഷാംപൂകൾ എന്നിവയുടെ അമിത ഉപയോഗം മൂലം ശിരോചർമ്മം വരണ്ട് താരനുണ്ടാകും. ഇതാണ് വരണ്ട താരൻ. 

ചില രോഗങ്ങൾ 

ശരീരത്തിലെ മറ്റു ചില അസുഖങ്ങൾ കൊണ്ട് താരനുണ്ടാകും. പാർക്കിൻസണിസം , തടി കൂടിയവർ, ഹൃദ്രോഗികൾ, പ്രേമഹരോഗികൾ, അപസ്മാര രോഗികൾ എന്നിവരിലും താരൻ  കൂടുതലായി കാണപ്പെടുന്നു. എയ്ഡ്സ് രോഗികളിൽ താരൻ  ഒരു പ്രധാന രോഗലക്ഷണമായിത്തന്നെ അറിയപ്പെടുന്നു. 'പിറ്റിറോസ്പോറോം' ഫംഗസുകൾ വലയരെയധികമായി വളർന്നു വരുന്നതാണ് ഇതിനു കാരണം.

മദ്യപാനം 
മദ്യപാനം ശിരോചർമ്മത്തിലെ ഫംഗസുകളിലെ വളർച്ച എളുപ്പമാക്കുന്നു.

വിറ്റാമിനുകളുടെ കുറവ്
ബി കോംപ്ലക്സ് വിറ്റാമിനുകളായ ബയോട്ടിൻ , പാന്ററോ തനിക്ക്, റിബോഫ്ളേവിൻ എന്നിവയുടെ കുറവ് താരന് കാരണമായേക്കാം.



Comments