തലയിലെ പേനിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
തലയിലെ പേൻ (Lice) ചിറകില്ലാത്ത ചെറിയ പ്രാണികളാണ്. അവയ്ക്കു സാധാരണയായി ഒരു ഇഞ്ചിന്റെ പതിനാറിലൊന്ന് നീളമേയുള്ളു, ഏതാണ്ടൊരു എള്ളിന്റെ വലിപ്പം. അവയുടെ നിറം ചാര മുതൽ തവിട്ടുനിറം വരെയാണ്. നല്ല വൃത്തിയില്ലാത്ത ആളുകളെ മാത്രമേ പേൻ ബാധിക്കുന്നുള്ളു എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ തലയിലെ പേൻ വൃത്തിയുള്ള ഒരു ചുറ്റുപാടാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് ക്രമമായി കുളിക്കുന്നവരെപ്പോലും അതു ബാധിച്ചേക്കാം.
തലയിൽ പേൻ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
പേൻബാധയുടെ പ്രഥമലക്ഷണം ചൊറിച്ചിലാണ്. തലയിലെ പേനിന്റെ കടി തലയിലെ തൊലിയിൽ ചൊറിച്ചിലും ചിലപ്പോഴൊക്കെ ചുവപ്പും വരുത്തിക്കൊണ്ട് ശല്യം ചെയ്യുന്നു. നിങ്ങളുടെ കുട്ടി കൂടെക്കൂടെ തലചൊറിയുന്നതായി കാണുന്നെങ്കിൽ സംശയിക്കുക. സൂക്ഷ്‌മമായി പരിശോധിക്കുന്നതിന് തെളിഞ്ഞ ലൈറ്റും ഭൂതക്കണ്ണാടിയും ആവശ്യമാണ്. പേൻ വളരെ ചലനശേഷിയുള്ളതായതുകൊണ്ടും അനായാസം കണ്ടുപിടിക്കലിനെ ഒഴിവാക്കുന്നതുകൊണ്ടും അവയുടെ മുട്ടകൾ അഥവാ ഈരുകളെ കണ്ടുപിടിക്കാൻ നോക്കുക, അവ തലയുടെ തൊലിയോടടുത്ത് മുടിയിൽ പറ്റിപ്പിടിച്ചിരിക്കും. മുട്ടകൾക്ക് ഇളംമഞ്ഞ മുതൽ തവിട്ടുനിറം വരെയുള്ള നിറങ്ങളുണ്ട്. ത്വക്ക്‌രോഗവിദഗ്‌ദ്ധൻമാർ പേൻമുട്ടയുടെ ബാധയാണെന്ന് സാധാരണ തെറ്റിദ്ധരിക്കുന്ന കുറഞ്ഞപക്ഷം 12 അവസ്ഥകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തലയുടെ പൂർണ്ണമായ ഒരു പരിശോധനക്ക് ഒരു ഭൂതക്കണ്ണാടി ഉപയോഗിക്കുക. ചെവികൾക്കു ചുറ്റിലും പിടലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അവ പരക്കാതെ തടയുന്നതിന് പേൻബാധയുള്ള ഓരോരുത്തരും ഒരേ സമയത്ത് ചികിത്സിക്കണം. അതുകൊണ്ട് ചികിത്സ തുടങ്ങുന്നതിനു മുമ്പ് മുഴുകുടുംബത്തെയും പരിശോധിക്കുക. ഏതു മുട്ടകളും ഏഴു മുതൽ പത്തുവരെ ദിവസങ്ങൾക്കകം വിരിയും.
അവ പകരുന്നതെങ്ങനെ?
പേനുകൾക്കു പറക്കാനോ ചാടാനോ കഴിയാത്തതുകൊണ്ട് അവ മുഖ്യമായി പേൻ ബാധിച്ചവരുടെ തലകൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്താലാണ് പകരുന്നത്. 73 ശതമാനം പേർക്കും ഈ രീതിയിലാണ് പകരുന്നതെന്ന് പെൻസിൽവേനിയാ ക്ലാസ്സ്‌മുറികളിൽ നടത്തിയ ഗവേഷണം വെളിപ്പെടുത്തി. ഈ സംഖ്യ വളരെ ഉയർന്നതാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു . ആർത്രോപ്പോഡ്-ബോൺ ഡിസീസ് പ്രോഗ്രാം, ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് ഓഫ് ഹെൽത്തിലെ ഡയറക്ടറായ ഡെന്നിസ് വൈററ് ഇങ്ങനെ പറയുന്നു: “സകല പേൻബാധയുടെയും 90 ശതമാനത്തിനു കാരണം നേരിട്ടുള്ള സമ്പർക്കമാണ്.”
പേനുള്ള മറ്റൊരാളിൽ നിന്ന് നിങ്ങൾക്കു പേൻ വരാൻ കഴിയുന്ന മറ്റു മാർഗ്ഗങ്ങൾ മറ്റുമുള്ളവരുടെ ചീപ്പ്, തൊപ്പി, സ്‌കാർഫ്, ഹാറ്റ്, തലക്കെട്ട്, തുവാല, ഹെഡ്‌ഫോണുകൾ, നീന്തൽ തൊപ്പി അല്ലെങ്കിൽ വ്യക്തിപരമായ മറ്റു വസ്‌തുക്കൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയാണ്. ഇതിനു കാരണം ഒരു ആതിഥേയനിൽനിന്ന് അകലെ 20 മണിക്കൂറോളം ജീവിക്കാൻ പേനിനു കഴിയുന്നു എന്നതാണ്. ഇന്ന് പേൻ വിപുലമായി വ്യാപിച്ചിരിക്കുന്നതിന്റെ മറെറാരു കാരണം അനേകം മാതാപിതാക്കൾ ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നില്ലെന്നുള്ളതാണ്. അമേരിക്കയിലെ ദേശീയ പിഡിക്കുലോസിസ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡബോര ആൾഷുളർ “ആളുകൾ തങ്ങളുടെ കുട്ടികളുടെ മുടിയിൽ പേൻമുട്ടകളുണ്ടോയെന്ന് പരിശോധിക്കാൻ സമയം കണ്ടെത്താതെ മിക്കപ്പോഴും വളരെ തിരക്കിലാണ്” എന്നു പറയുന്നു. 1980കളിലെ പേൻബാധ അജ്ഞതയുടെയും വിരക്തിയുടെയും ഫലമാണെന്നുള്ളതാണ് ദുഃഖസത്യം.
മുടിയുടെ സംരക്ഷണത്തിനെക്കുറിച്ചു അറിയുന്നതിന് ക്ലിക്ക് ചെയ്യുക



Comments
Post a Comment